കലയന്താനി: സിറ്റിയിൽ നാട്ടുകാരുടെ ചിരകാല അഭിലാഷമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റ് പ്രസിഡന്റ് മാത്യു കോട്ടൂർ, ബെന്നി വെട്ടിമറ്റം, സെക്രട്ടറി സിജോ തൊഴാലപുത്തൻപുരയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാമറ്റം യൂണിറ്റ് ഭാരവാഹികളായ കെ.ഇ.ജബ്ബാർ, ജെണി കിഴക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി എം.പി അഡ്വ ഡീൻ കുര്യാക്കോസിന് നിവേദനം നൽകി.