കളമശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാൾ കളമശ്ശേരി പൊലീസിന്‍റെ പിടിയിലായി. പത്തനംതിട്ട ഏഴംകുളം രേഷ്മഹലിൽ റസാക്കാണ്(23) പിടിയിലായത്.
2020-2021 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശേരി പൊലീസിന് പ്രതി വിദേശത്തുണ്ടെന്ന വിവരം ലഭിക്കുകയും, തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയുമായിരുന്നു.
ഇന്നലെ വിദേശത്ത് നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തിൽ എത്തിയ ഇയാളെ എൻഫോഴ്സ്മെന്‍റ് വിഭാഗം തിരിച്ചറിയുകയും, കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.