ചെറുതോണി: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി വാർഡിലെ മികച്ച കർഷകനെ യുവമോർച്ചയുടെ നേതൃത്വത്തിൽ ആദരിച്ചു. ആടുകുഴിയിൽ സ്റ്റാൻസിലസ്നെ വാർഡ് മെമ്പർ സ്മിതാ ദീപു പൊന്നാടയണിയിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനന്ദു മങ്കാട്ടിൽ, ബൂത്ത് ഇൻചാർജ് സിറോഷ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
കർഷകർക്ക് ആദരവുമായി യുവമോർച്ച
