ബാംഗ്ലൂർ: മുംബൈ-ബാംഗ്ലൂർ ഉദ്യാൻ എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഇന്ന് രാവിലെ ബാംഗ്ലൂർ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 5.45ന് ട്രെയിൻ സ്റ്റേഷനിലെത്തിയിരുന്നു. 7:30 ഓടെയാണ് കോച്ചുകളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. കോച്ചുകൾക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങി ഏകദേശം 2 മണിക്കൂറിന് ശേഷമാണ് സംഭവം നടന്നത്. അതിനാൽ ആളപായമോ മറ്റ് പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.