Timely news thodupuzha

logo

മാധ്യമ പ്രവർത്തകരെ അനുകൂലമാക്കാനാണ്‌ കേന്ദ്രനീക്കമെന്ന്‌ കെ.കെ.ഷാഹിന

കോഴിക്കോട്‌: മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയും അറസ്‌റ്റ്‌ ചെയ്‌തും തങ്ങൾക്ക് അനുകൂലമാക്കാനാണ്‌ കേന്ദ്രനീക്കമെന്ന്‌ മാധ്യമപ്രവർത്തക കെ കെ ഷാഹിന പറഞ്ഞു.

പി കൃഷ്‌ണപിള്ള സ്‌മൃതി ദേശീയ സെമിനാറിൽ‘മാധ്യമം സംസ്‌കാരം പ്രതിരോധം വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. വാർത്തയുടെ പേരിൽ നിരവധി മാധ്യമപ്രവർത്തകർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളിൽ പലതും മുട്ടുമടക്കി തുടങ്ങി.

ഇതിനിടയിലും സത്യം വിളിച്ചുപറയാൻ ചില നവ മാധ്യമങ്ങൾ മുന്നോട്ട്‌ വരുന്നുണ്ട്‌.ലോകത്താകെ മാധ്യമങ്ങളിൽ വലിയതോതിൽ വലതുപക്ഷ വൽക്കരണം നടക്കുന്നുണ്ട്‌.

ഇന്ത്യയിലും കേരളത്തിലും അത്‌ പ്രകടമാണ്‌. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക്‌ പകരം ഫാഷൻ, ട്രെൻഡ്‌, വിപണി എന്നിങ്ങനെയുള്ള മേഖലകളിലാണ്‌ മാധ്യമങ്ങളുടെ ശ്രദ്ധ. ഇടതുപക്ഷ ബീറ്റ്‌ തന്നെ പലരും ഒഴിവാക്കി.

കർഷക സമരത്തിനു പിന്നിൽ ഇടതുപക്ഷമാണെന്ന്‌ പറയാൻ മടിച്ച മാധ്യമങ്ങളുമുണ്ട്‌. ബോധപൂർവം ഇടതുപക്ഷത്തെ അദൃശ്യമാക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌ അവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *