Timely news thodupuzha

logo

ഹർകിഷൻ സിങ്ങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിന് വിലക്ക്

ന്യൂഡൽഹി: സിപിഐ എം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ്ങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്. ഡൽഹി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പൊലീസ് നീക്കം.

ജി 20യുടെ പേരിലാണ് വിലക്ക്. പാർടി ക്ലാസുകൾ നടത്താനാവില്ലെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം സുർജിത്ത് ഭവനിൽ ജി 20ക്കെതിരെ സംഘടിപ്പിച്ച വി 20 സെമിനാർ നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. സുർജിത്ത് ഭവന്റെ ഗേറ്റുകൾ പൂട്ടിയ പൊലീസ് ആരേയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

സെമിനാർ നടത്താൻ അനുമതി തേടിയില്ല എന്ന് പറഞ്ഞാണ് പരിപാടി ബലം പ്രയോഗിച്ച് തടഞ്ഞത്.മോഡിയുടെ ഭരണത്തിൽ സ്വതന്ത്ര്യമായി സെമിനാറുകൾ പോലും സംഘടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ഈ നടപടി അപലപനീയമാണെന്നും യെച്ചൂരി പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *