പാലക്കാട്: വടക്കഞ്ചേരിയില്‍ മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. തേന്‍കുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേര്‍ ഭീഷണിപ്പെടുത്തി ബലമായി പിടിച്ച് വാങ്ങിയത്. സംഭവത്തില്‍ പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പിടികൂടി. പിടിയിലായ സഞ്ജു സമാനമായ രീതിയില്‍ മുന്‍പും കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ നടന്ന സംഭവത്തില്‍ പിടിച്ചുപറിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.