അട്ടപ്പാടി: ചിറ്റൂർ വെങ്കക്കടവിൽ മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് കാട്ടാന. വെങ്കകടവ് ഊരിലെ നഞ്ചൻറെ പശുവിനെയാണ കാട്ടാന ആക്രമിച്ചത്. കഴുത്തിൻറെ ഇരുവശങ്ങളിലും കൊമ്പുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുറിവുകളിൽ നിന്നും ചോരയൊലിക്കുന്ന അവസ്ഥയിലാണ് പശു. പ്രദേശത്ത് കാട്ടാനയുടെ നിരന്തരമായ ശല്യം തുടർക്കഥയാണ്. ഇതുമൂലം പ്രദേശത്ത് കൃഷിചെയ്യാനോ കന്നുകാലികളെ വളർത്താനോകഴിയാത്ത അവസ്ത‍്യാണെന്ന് പ്രദേശവാസികൾ പറയുന്നു.
വെങ്കക്കടവിൽ പശുവിനെ കാട്ടാന ആക്രമിച്ചു
