കോഴിക്കോട്: തുവ്വൂർ കൊലപാതകക്കേസിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ സംഘർഷം. കൊലപാതകം നടന്ന വിഷ്ണുവിന്‍റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്.
ഇതിനു ശേഷം മടങ്ങുമ്പോഴാണ് നാട്ടുകാർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
തുവ്വൂർ സ്വദേശിനിയായ സുജിതയെയാണ് കൊലപ്പെടുത്തിയത്. കെലപാതക വിവരങ്ങൾ പൊലീസിന്‍റെ മുന്നിൽ പ്രതികൾ വിശദീകരിച്ചു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടയിൽ സൂക്ഷിക്കുകയും കൈകാലുകൾ ബന്ധിച്ച് പ്ലാസ്റ്റിക് കവറിലാക്കി വീടിന് അഞ്ച് കീലോമീറ്റർ അകലെ കുഴിച്ചുമൂടുകയാണ് ചെയ്തതെന്ന് മൊഴിയിൽ പറയുന്നു.
യുവതി ധരിച്ചിരുന്ന ആഭരണങ്ങൾ തുവ്വൂരിലെ സ്വർണക്കടയിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയും പണം നാലായി ഭാഗിച്ചെടുക്കുകയും ചെയ്തു. മൃതദേഹം മറവ് ചെയ്യാൻ ഉപയോഗിച്ച മൺവെട്ടി ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.