Timely news thodupuzha

logo

വധശ്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ

പീരുമേട്: അതിര് തർക്കത്തിന്റെ പേരിൽ റിട്ട. എസ്‌ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പഴയ പാമ്പനാർ മരിയ ഹൗസിൽ ബ്രൂണോ പുഷ്പരാജ്(29), പാമ്പനാർ കുഴിയാത്ത ആൽബിൻ രാജു(27) എന്നിവരെയാണ് പീരുമേട് പോലീസ് പിടികൂടിയത്. മുണ്ടക്കയം വെള്ളനാടികൊടുക പാലം സ്വദേശി കാവിൽ റ്റി.കെ. ശിവദാസി(70)നാണ് മാരമായി പരിക്കേറ്റത്.
സിപിഐ മുൻ ബ്ലോക്ക് മെമ്പറുടെ മകനാണ് ബ്രൂണോ. ഡിവൈഎഫ്എ പാമ്പനാർ മുൻ മേഖല സെക്രട്ടറിയും സിപിഎം മുൻ ബ്രാഞ്ച്് സെക്രട്ടറിയുമായിരുന്നു ആൽബിൻ. 19ന് ഉച്ചയ്ക്ക് 12ന് പഴയ പാമ്പനാറിൽ വച്ചാണ് സംഭവം. പ്രതികൾ ഇരുവരും ചേർന്ന് മരക്കമ്പിന് റോഡിലൂടെ നടന്ന് വരികയായിരുന്ന വയോധികനെ ആക്രമിക്കുകയായിരുന്നു. അടിച്ച് വീഴ്ത്തിയ ശേഷം നിലത്തിട്ടും മർദ്ദിച്ചു. തല, മുഖം, കാൽ എന്നിവയ്ക്ക് സാരമായി പരിക്കേറ്റു. ബ്രൂണോയുടെ വീടും ശിവദാസന്റെ പുരയിടവും സംബന്ധിച്ച് ഏറക്കാലമായി അതിര് തർക്കം നിലനിന്നിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതോടെ ഇരുവരും ഒളിവിൽ പോയി. പിന്നാലെ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും ഇന്നലെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് സംഘത്തിൽ എസ്‌ഐ ഇസ്മയിൽ, എസ്‌സിപിഒമാരായ ജിമ്മി, റജി, സിപിഒ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *