കൂറ്റനാട്: തൃത്താലയിൽ രണ്ടുവർഷമായി സ്‌കൂളുകൾക്ക് മാത്രം ചെലവഴിച്ചത് 42.5 കോടിയാണെന്ന് മന്ത്രി എം ബി രാജേഷ്. ചാലിശേരി പട്ടിശേരി ജിജെബി സ്‌കൂളിൽ പൂർവവിദ്യാർഥികൾ നിർമിച്ച് നൽകിയ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പട്ടിശേരി സ്‌കൂൾ പ്രധാനാധ്യാപകൻ നൽകിയ നിവേദനത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സന്ധ്യ അധ്യക്ഷത വഹിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ആനി വിനു, പഞ്ചായത്തംഗങ്ങളായ റംല വീരാൻകുട്ടി, ഷഹന അലി, തൃത്താല എഇഒ പി വി സിദ്ദിഖ്, ബിപിസി കെ പ്രസാദ്, ഹെഡ്മിസ്ട്രസ് പി പി സിന്ധു, പിടിഎ പ്രസിഡന്റ് ഹൈദർ അലി തുടങ്ങിയവർ സംസാരിച്ചു.