ന്യൂഡൽഹി: നൂഹിൽ വി.എച്ച്.പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിൽ കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക.
വിവിധ ഹിന്ദു സംഘടനകളും ഘോഷയാത്രയിൽ സഹകരിക്കും എന്നറിയിച്ചിട്ടുണ്ട്. ഘോഷ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും, പരിപാടിയുമായി മുന്നോട്ടു പോകുമെന്നാണ് വി.എച്ച്.പി നേതാക്കൾ വ്യക്തമാക്കിയത്. ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്നോണം നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുൻപ് ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. ജൂലൈ 31ന് ഘോഷയാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും ആറുപേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.