Timely news thodupuzha

logo

ഓണക്കിറ്റ്‌ എല്ലാ അർഹർക്കും ലഭിക്കും, മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ്‌ വിതരണത്തിൽ ആശങ്ക വേണ്ടെന്ന്‌ മന്ത്രി ജി ആർ അനിൽ. എല്ലാ അർഹർക്കും കിറ്റ്‌ ലഭിക്കും. കോട്ടയത്തുള്ളവർക്ക്‌ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷം കിറ്റ്‌ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ്‌ വിതരണമില്ലെന്നും റേഷൻ വിതരണം തടസ്സപ്പെട്ടെന്നും സപ്ലൈക്കോയിൽ സാധനങ്ങളില്ലെന്നും പ്രചരിപ്പിച്ച്‌ നാട്ടിൽ ഭീതി വിതയ്‌ക്കരുത്‌.

കിറ്റ്‌ നൽകാനോ റേഷൻ വിതരണത്തിനോ നിലവിൽ യാതൊരു പ്രശ്നവുമില്ല. ഇന്നുതന്നെ ബാക്കിയുള്ളവർക്കുള്ള കിറ്റ്‌ വിതരണം പൂർണമാകും. ഉദ്യോഗസ്ഥരും റേഷൻകടക്കാരുമെല്ലാം അവധിദിവസങ്ങളിലും പ്രവർത്തിക്കുകയാണ്‌ മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *