തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് വാങ്ങേണ്ടെന്ന് യു.ഡി.എഫ് എം.എൽ.എമാർ തീരുമാനിച്ചു. സാധാരണക്കാർക്കു കിട്ടാത്ത കിറ്റ് തങ്ങൾക്കും വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിശദീകരണം. എല്ലാ എം.എൽ.എമാർക്കും സൗജന്യമായി കിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യ വകുപ്പ് നേരത്തെ തീരുമാനമെടുത്തിരുന്നു.
അതേസമയം, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ നൽകുന്ന കിറ്റിന്‍റെ വിതരണം ഉത്രാട ദിനത്തിൽ മൂന്നു ലക്ഷം പിന്നിട്ടിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ ഇപോസ് മെഷീൻ തകരാർ ഉൾപ്പെടെ വിവിധ തടസങ്ങൾ നേരിട്ടിരുന്നെങ്കിലും, ഒന്നാം ഓണ നാളിൽ ത്വരിതഗതിയിലാണ് കിറ്റ് വിതരണം പുരോഗമിക്കുന്നത്.