തിരുപ്പതി: തിരുമലയിൽ സ്ഥാപിച്ച കൂട്ടിൽ ഒരു പുലി കൂടി കുടുങ്ങി. നാലാമത്തെ പുലിയാണ് തിരുമലയിൽ കുടുങ്ങുന്നത്. അഞ്ച് വയസ്സോളം പ്രായമുള്ള ആൺ പുലിയാണ് കുടുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് പുലി കുടുങ്ങിയത്.
വനംവകുപ്പ് പുലിയെ ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കില്ലേക്ക് മാറ്റി. ഇതിനു മുൻപ് കുടുങ്ങിയ മൂന്നും ഒരേ പ്രായത്തിലുള്ള ആൺ പുലികളായിരുന്നു. തിരുമലയിൽ ഒരു കുട്ടി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുലിയെ പിടികൂടുന്നതിനായി കൂടുകൾ സ്ഥാപിച്ചത്.