ഇടവെട്ടി: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്.ടി.യു ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി . എസ്ടിയു ജില്ലാ പ്രസിഡന്റ് വിഎച്ച് നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ് ടി യു പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാന്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു . മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമീര്‍ വാണിയപുരയില്‍ മുഖ്യപ്രഭാഷണം നടത്തി.
എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി എച്ച് മുഹമ്മദ് , നിയോജക മണ്ഡലം സെക്രട്ടറി പി . യു ബഷീര്‍, മുഹമ്മദ് ഇരുമ്പുപാലം, പി എം ബാവ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അസ്സിസ് ഇല്ലിക്കല്‍ പി .ജെ നൗഷാദ് , അജി നാസ് വഴിക്കല്‍ പുരയിടം, വി എച്ച് ജാഫര്‍ , റഷിദ് മലയില്‍ , കെ എ നജീബ് സംസാരിച്ചു.
വിലക്കയറ്റത്തിനെതിരെഎസ്.ടി.യു കലം കമഴ്ത്തി സമരം
