Timely news thodupuzha

logo

വെള്ളിയാമറ്റത്ത് വ്യത്യസ്‌ഥരാം സർക്കാർ ജീവനക്കാർ ;ഓണാഘോഷം അവധി ദിവസം

പന്നിമറ്റം:വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഓണാഘോഷം “ശ്രാവണോത്സവം : എന്ന പേരിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് ആഘോഷിച്ചു . ഭരണ സിരാകേന്ദ്രങ്ങൾ ഉൾപ്പെടെ പ്രവർത്തി ദിവസത്തിൽ ഓണം ആഘോഷിച്ചപ്പോൾ അവധി ദിവസത്തിൽ ഓണാഘോഷം നടത്തുവാൻ തീരുമാനിക്കുക ആയിരുന്നു . നേരത്തെ സ്ഥലം മാറി പോയ നിരവധി ജീവനക്കാരും ഈ കൂട്ടായ്മയിൽ എത്തി ചേർന്നത് ഓണാഘോഷ ത്തിന് ഇരട്ടിമധുരം പകർന്നു. വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദു ബിജു, വൈസ് പ്രസി : ലളിതമ്മ വിശ്വനാഥൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മോഹൻ ദാസ് പുതുശ്ശേരി, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി, പി. എസ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ്‌ എഞ്ചിനീയർ ബിജു വി.കെ,മറ്റ് ജീവനക്കാർ തുടങ്ങി മുഴുവൻ ആളുകളും ഓണാഘോഷ പരിപാടികളിൽ ആദ്യാവസാനം പങ്കെടുത്തു , അവധി ദിനം ഓണാഘോഷത്തിന് തിരഞ്ഞെടുത്ത് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മാതൃകയായി. കഴിഞ്ഞ ഒരാഴ്ച മിക്കവാറും സർക്കാർ ഓഫിസുകളിൽ ഓണാഘോഷ തിരക്കിലായിരുന്നു . ഈ ആഴ്ച അവധികളും …അപ്പോഴാണ് വെള്ളിയാമറ്റത്തു അവധി ദിവസം ആഘോഷം സംഘടിപ്പിച്ചത് .ജീവനക്കാർക്കും ജനപ്രതിനിധികൾക്കും അഭിനന്ദനങ്ങൾ …

Leave a Comment

Your email address will not be published. Required fields are marked *