
രാജാക്കാട്: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പളളിയിൽ നിന്നും രാജകുമാരി ദൈവമാത തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ മൂന്നാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനത്തിന് രാജാക്കാട് ടൗണിൽ മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ സ്വീകരണം നൽകി.

രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ രാവിലെ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ആരംഭിച്ച തീർത്ഥാടന യാത്രയ്ക്ക് രാജാക്കാട് ടൗണിൽ വച്ചാണ് മത സൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ സ്വീകരണം നൽകിയത്.

മത സൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി.ശ്രീകുമാർ, കൺവീനർ ഫാ.ജോബി വാഴയിൽ, കോഡിനേറ്റർ വി.എസ്.ബിജു, പി.ബി മുരളിധരൻ നായർ, ഇമാം ഇബ്രാഹിം മൻസൂർ തങ്ങൾ, ജമാൽ ഇടശേരിക്കുടി, വി.കെ മോഹനൻ, ഫാ.പ്രിൻസ് പുളിയാങ്കൽ, കെ.ഡി.രമേശ്, കെ.പി.സജീവ്, വി.എസ്.അരുൺ പ്രസാദ്, അബ്ദുൾ കലാം, വി.വി.ബാബു, ജോഷി കന്യാക്കുഴി, സിബി കൊച്ചുവള്ളാട്ട്, ടൈറ്റസ് ജേക്കബ്ബ്, ആശാ ശശികുമാർ, ദീപാ ഷിബു, ജയ മഹേഷ്, ജോയി തമ്പുഴ, ജിസ് മാട്ടേൽ, എ.ഹംസ, എം.ആർ അനിൽകുമാർ, കെ.ജി.മഹേഷ് എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്. എൻ.ആർ.സിറ്റി ടൗണിൽ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും സ്വീകരണം നൽകി.