Timely news thodupuzha

logo

മണിപ്പൂർ സംഘർഷം, എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരെ സെപ്റ്റംബർ 15 വരെ അറസ്റ്റ് പാടില്ല; സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്ക് എതിരെയുള്ള കേസിൽ സെപ്റ്റംബർ 15 വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഡിറ്റേഴ്സ് ഗിൽഡിന്‍റെ ഹർജി പരിഗണിച്ച് അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് സമയം നീട്ടി നൽകിയത്.

തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമായ റിപ്പോർട്ടിങ്ങിലൂടെ സംസ്ഥാനത്ത് സംഘർഷം ആളിക്കത്തിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് എഡിറ്റേഴ്സ് ഗിൽഡിലെ നാലു പേർ‌ക്കെതിരേ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 2നാണ് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട് പുറത്തു വിട്ടത്.

സംഘർഷ കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ പക്ഷപാതപരമായ പെരുമാറിയതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ദേശത്തിനും സംസ്ഥാനത്തിനും ജനങ്ങൾക്കുമെതിരേ പ്രവർത്തിക്കുന്ന വിഷം പകരുന്നവരാണ് അവർ.

നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അവരെ സംസ്ഥാന്തതേക്ക് പ്രവേശിക്കാൻ താൻ അനുവദിക്കില്ലായിരുന്നുവെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ കുമാർ എഡിറ്റേഴ്സ് ഗിൽ‌ഡിനെക്കുറിച്ച് പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *