ഉടുമ്പന്നൂർ: ലൈഫ് പാർപ്പിട പദ്ധതി പ്രകാരം നിർമ്മിച്ച വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കി സംസ്ഥാന സർക്കാർ. 2024 മാർച്ച് വരെയാണ് നിലവിലുള്ള ഇൻഷുറൻസ് കാലാവധി.
ഇതിനുള്ള പ്രീമിയം ലൈഫ് മിഷൻ അടച്ചു കഴിഞ്ഞു. തുടർന്ന് ഗുണഭോക്താവ് പ്രീമിയം അടച്ച് ഇൻഷുറൻസ് കവറേജ് പുതിക്കിയെടുക്കണം.
ഇത്തരത്തിൽ ഇൻഷുറൻസ് സംരക്ഷണമൊരുക്കിയ ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിലെ ലൈഫ് വീടുകൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എം.ലതീഷ് നിർവ്വഹിച്ചു.
അസി.സെക്രട്ടറി എം.ജെ.ജോൺസൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോൺസൺ കുര്യൻ, രമ്യ അനീഷ്, ശ്രീമോൾ ഷിജു എന്നിവർ പ്രസംഗിച്ചു. വി.ഇ.ഒ കെ.വി.ബാബു സ്വാഗതവും ഹരിശങ്കർ നന്ദിയും പറഞ്ഞു.