Timely news thodupuzha

logo

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി തിരുവോണം ബമ്പർ ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്. കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. കോഴിക്കോട് പാളയത്തെ ഷീബ ഏജന്‍സിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്.

തിരുവനന്തപുരം ഗോർഖി ഭവനിൽ പകൽ രണ്ടിന് നടന്ന നറുക്കെടുപ്പിൽ മന്ത്രിമാരായ കെ എന്‍ ബാലഗോപാൽ, ആന്റണി രാജു, വി കെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ഐഎഎസ്, ഭാ​ഗ്യക്കുറി ഡയറക്ടർ ലോട്ടറി ഡയറക്ടർ എസ്‌ എബ്രഹാം റെൻ എന്നിവർ പങ്കെടുത്തു.ബമ്പർ ലോട്ടറി വിൽപ്പനയിൽ സർവകാല റെക്കോഡാണ് ഈ വർഷം നടന്നത്.

ചൊവ്വ വൈകിട്ടുവരെ 75 ലക്ഷത്തോളം ടിക്കറ്റ്‌ വിറ്റുപോയി. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റ്‌ വിറ്റിരുന്നു.

ഇത്തവണ 125.54 കോടി രൂപ സമ്മാനങ്ങൾക്ക്‌ നീക്കിവച്ചു. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – TH305041, TL894358, TC708749 , TA781521, TD166207, TB398415 , TB127095, TC320948, TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215, TJ223848.

മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 പേർക്ക്. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – TA 323519, TB 819441, TC 658646 ,TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507.

നാലാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – TA 372863, TB 748754, TC 589273, TD 672999, TE 709155, TH 612866, TJ 405280, TK 138921, TL 392752.അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം 10 പേർക്ക്. അഞ്ചാം സമ്മാനം ലഭിച്ച ടിക്കറ്റുകൾTA 661830, TB 260345, TC 929957, TD 479221, TE 799045, TG 661206, TH 190282, TJ 803464, TK 211926, TL 492466.

Leave a Comment

Your email address will not be published. Required fields are marked *