Timely news thodupuzha

logo

ഉക്രയ്‌ൻ ഐക്യരാഷ്‌ട്ര സംഘടനയിലൂടെ മുന്നോട്ടുവച്ച നിർദിഷ്‌ട സമാധാന പദ്ധതി തള്ളി റഷ്യ

ഐക്യരാഷ്‌ട്രകേന്ദ്രം: യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രയ്‌ൻ മുന്‍കൈയെടുത്ത് ഐക്യരാഷ്‌ട്ര സംഘടനയിലൂടെ മുന്നോട്ടുവച്ച നിർദിഷ്‌ട സമാധാന പദ്ധതി തള്ളി റഷ്യ. സമാധാന പദ്ധതി’യും കരിങ്കടൽ ധാന്യസംരംഭം നവീകരിക്കാനുള്ള ഐക്യരാഷ്‌ട്ര സംഘടനാ നിർദേശങ്ങളും യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌ പൊതുസഭയിൽ പറഞ്ഞു.

ഉക്രയ്‌ൻ സമർപ്പിച്ച സമാധാന പദ്ധതി പൂർണമായും പ്രായോഗികമല്ല. ഇത് നടപ്പാക്കുക സാധ്യമല്ല – ലാവ്‌റോവ്‌ പറഞ്ഞു. ഉക്രയ്‌നും പാശ്ചാത്യരും നിലപാടിൽ ഉറച്ചുനിന്നാൽ പ്രശ്നം യുദ്ധക്കളത്തിൽ മാത്രമേ പരിഹരിക്കപ്പെടുമെന്നും ലാവ്‌റോവ്‌ തുറന്നടിച്ചു.

റഷ്യയ്ക്കമേല്‍ എര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍ലിക്കാമെന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനാലാണ് കരിങ്കടൽ ധാന്യ ഇടപാടിൽനിന്ന് വിട്ടുനിന്നതെന്നും ലാവ് റോവ് പറഞ്ഞു.

അതേസമയം ഉക്രയ്‌നിൽനിന്ന്‌ ഗോതമ്പ്‌ കയറ്റിയ രണ്ടാമത്തെ കപ്പൽ കരിങ്കടൽവഴി തുർക്കിയയിലെത്തി. 17,600 ടൺ ഗോതമ്പ്‌ നിറച്ച കപ്പൽ വെള്ളിയാഴ്‌ചയാണ്‌ തുറമുഖ നഗരമായ ചോർനോമോർസ്കിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ടത്‌.

ക്രിമിയയിലെ റഷ്യൻ നാവികസേനാ ആസ്ഥാനത്തുണ്ടായ മിസൈൽ ആക്രമണത്തിന്‌ റഷ്യ തിരിച്ചടി ന‍ല്‍കി. ഉക്രയ്‌നിലെ ഖേർസൻ പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ടുപേർ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *