പാരീസ്: പൊലീസ് അതിക്രമങ്ങൾക്കെതിരെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം നടത്തി ഇടതുപക്ഷ പ്രവർത്തകർ. ഫ്രാൻസ് അൺബോഡ് (എൽഎഫ്ഐ) ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെ ആഹ്വാനപ്രകാരം രാജ്യമെമ്പാടും വിവിധ നഗരങ്ങളിൽ നടത്തിയ റാലികളിൽ 80,000 ലേറെ പേർ പങ്കെടുത്തു.
പാരീസിലെ റാലിയിൽ 15,000 പേർ അണിനിരന്നു.മൂന്നു മാസം മുമ്പ് ട്രാഫിക് പരിശോധനയ്ക്കിടെ ഒരു യുവാവിനെ പൊലീസുകാരൻ വെടിവച്ച് കൊന്നത് രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. 2022-ൽ 22 പേർ ഉൾപ്പെടെ 38 പേർ പൊലീസ് നടപടിയെ തുടർന്ന് മരിച്ചു. അതിൽ 13 പേർ പൊലീസ് ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വെടിയേറ്റാണ് മരിച്ചത്.