കൊട്ടാരക്കര: സോളാർ ഗൂഢാലോചനക്കേസിൽ എംഎൽഎ കെ.ബി. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണണെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. സോളാർ കമ്മിഷനു മുന്നിൽ പരാതിക്കാരി സമർപ്പിച്ച കത്തിൽ കൃത്രിമത്വം നടത്തിയെന്നാരോപിച്ചു കൊണ്ടുള്ള ഹർജിയിലാണ് കോടതി നിർദേശം.
അടുത്ത മാസം 18 ന് ഗണേഷ് കുമാർ നേരിട്ട് ഹാജരാകണണെന്നും പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഗണേഷ്കുമാറും പരാതിക്കാരിയും ഇന്ന് ഹാജരായില്ല.സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ഹൈക്കോടതി നൽകിയ സ്റ്റേ അവസാനിച്ചതോടെയാണ് കോടതി വീണ്ടും ഹർജി പരിഗണിച്ചത്.