തൊടുപുഴ: സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ അധിക്ഷേപിച്ച പയ്യന്നൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയെ നാടുകടത്തണമെന്ന് കേരള കോൺഗ്രസ് സ്കറിയ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി ജയകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിലിലൂടെ പുറത്ത് വന്നത്. കേരളത്തിലെ ഒരു മന്ത്രിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാർ നേരിടേണ്ടി വരുന്നത് ഇതിലും ഭീകരമായ ജാതീയ വിവേചനമായിരിക്കും. ചാതുർ വർണ്ണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരുവാനാണ് ഇത്തരം നടപടികൾ വഴിവയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അയിത്ത നടപടികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സി ജയകൃഷ്ണൻ ആവശ്യപ്പെട്ടു.