കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. ഇന്ന് (26/09/2023) പവന് 160 രൂപ കുറഞ്ഞ് 43,800 ആയി. ഗ്രാമിന് 20 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻറെ വില 5475 രൂപയായി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പവൻറെ വില 43,960 രൂപ വരെ എത്തിയിരുന്നു. പിന്നീടാണ് മാറ്റമില്ലാതെ തുടർന്ന് ഇന്ന് വില കുറഞ്ഞത്.
സ്വർണ വിലയിൽ ഇടിവ്
