കൊച്ചി: മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും രക്തവും കണ്ടതിനെ തുടർന്നാണ് ബിഹാർ സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ എത്തിയത്.
പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി റിമൂവലെന്ന മൈക്രോസ്കോപിക് കീ ഹോൾ സർജറിയിലൂടെയാണ് 2.8 മീറ്റർ നീളമുള്ള നൂൽ പുറത്തെടുത്തത്.
എറണാകുളം ജനറൽ ആശുപത്രിയിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ ചൂണ്ടനൂൽ പുറത്തെടുത്തത്. മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു.
യൂറോളജി വിഭാഗത്തിലെ ഡോ അനൂപ് കൃഷണൻ, ഡോ അഞ്ജു അനൂപ്, ടെക്നീഷ്യൻ റഷീദ് സ്റ്റാഫ് നഴ്സ് ശ്യാമള എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. രാത്രിയിൽ ലിംഗത്തിൽ ഉറുമ്പ് കടന്നു പോയതായി തോന്നൽ ഉണ്ടായതിനെ തുടന്നാണ് ബിഹാർ സ്വദേശി ചൂണ്ടനൂൽ കടത്തി വിട്ടതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡർ ഫോറിൻ ബോഡി റിമൂവലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്.