
തൊടുപുഴ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മർത്തമറിയം വനിതാ സമാജം ഏകദിനധ്യാനയോഗം പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നടത്തി. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ മാറ്റത്തിനായി ഒന്നിക്കാമെന്നതായിരുന്നു ചിന്താ വിഷയം. കാതോലിക്കേറ്റ് കോളേജ് പ്രൊഫസ്സർ ഡോ. അനു.പി റ്റി ക്ലാസുകൾ നയിച്ചു. അത്സാ തമ്പി ധ്യാനം നയിച്ചു. സമാജം ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, സമാജം ഭദ്രാസന സെക്രട്ടറി മിനി, പന്നൂർ പള്ളി വികാരി ഫാ. ഗീവർഗീസ് ബേബി എന്നിവർ നേതൃത്വം നൽകി. ഭദ്രാസനത്തിലെ വൈദികരും, സമാജം അംഗങ്ങളും ഉൾപ്പടെ മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.