കൊച്ചി: അടിയന്താരാവസ്ഥാ കാലത്ത് ഒന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്, പിന്നെയല്ലേ ഇ.ഡിയെന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം.കെ.കണ്ണന്‍. തനിക്ക് അറസ്റ്റിനെ ഭയമില്ലെന്നും ഒരു ബിനാമി അക്കൗണ്ടു പോലും തനിക്കില്ലെന്നും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റുമായ മുന്‍ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
മറ്റന്നാൾ ഇഡിക്കു മുന്നിൽ ഹാജരാകുമെന്നും അരവിന്ദാക്ഷന്‍റെ നിക്ഷേപത്തെക്കുറിച്ച് അറിവില്ലെന്നും എംകെ കണ്ണന്‍ പറഞ്ഞു. ഇഡിയുടെ വിഐപി ലിസ്റ്റിൽ താനും ഇടം പിടിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും താനും തമ്മിലുള്ള ബന്ധമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. സാമ്പത്തിക ഇടപാടുകൾ എല്ലാം സുതാര്യമാണ്. എ.കെ.47 കൊണ്ടുവന്ന് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇ.ഡി.
നിരപരാധികളായ പാർട്ടി പ്രവർത്തകരെ ഇഡി വേട്ടയാടുകയാണ്. മർദിക്കുന്നിതു മാത്രമല്ല പീഡനം, നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷ കൊണ്ടുമൊക്കയുള്ളതും പീഡനമാണെന്നും എംകെ കണ്ണന്‍ മാധ്യമങ്ങളോടായി പറഞ്ഞു.