ഷാജഹാൻപുർ: ഉത്തർപ്രദേശിൽ കോൺട്രാക്ടർ കമീഷൻ നൽകിയില്ലെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എയുടെ അനുയായികൾ റോഡ് ബുൾഡോസർകൊണ്ട് കുത്തിപ്പൊളിച്ചു.
ഷാജഹാൻപുരിനെയും ബുദാനിനെയും ബന്ധിപ്പിക്കുന്ന റോഡാണ് കത്രയിൽനിന്നുള്ള എം.എൽ.എയായ വീർ വിക്രം സിങ്ങിന്റെ അനുയായികൾ പൊളിച്ചത്.
സംഭവത്തിൽ നിർമാണ കമ്പനി മാനേജരുടെ പരാതിയിൽ ഇരുപതോളം പേർക്കെതിരെ കേസെടുത്തു. എം.എൽ.എയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് കമ്പനിയിൽ എത്തിയ ആളാണ് കമീഷൻ ആവശ്യപ്പെട്ടതെന്ന് പരാതിയിലുണ്ട്. റോഡിന്റെ അര കിലോമീറ്ററോളം ഭാഗമാണ് തകർത്തത്.