ന്യൂഡൽഹി: ഹമാസ് മാതൃകയിൽ ഇന്ത്യയിൽ അക്രമം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര സംഘടന. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിങ് പന്നൂൻ ആണ് ഭീഷണി മുഴക്കിയത്.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹമാസ് മാതൃകയിലുള്ള ആക്രമണം നടത്തുമെന്നാണ് ഭീഷണി. മാത്രമല്ല പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുമെന്നും നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും ഗുർപത്വന്ത് സിങ് വീഡിയോ സന്ദേശത്തിൽ പറയുന്നു.
പഞ്ചാബിലെ സാഹചര്യങ്ങളെ പാലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന് പിന്നിലുള്ള കാരണങ്ങളോട് ബന്ധിപ്പിച്ചാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ഇന്ത്യൻ സർക്കാർ പഞ്ചാബിന് മേലുള്ള നിയന്ത്രണം തുടർന്നാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.