
കരിമണ്ണൂർ: കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തു വച്ച് ഇടുക്കി എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. എറണാകുളം സ്വദേശി ഷിയാസാണ് അറസ്റ്റിലായത്. നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കുറ്റവാളിയെ കരിമണ്ണൂർ പോലീസിന് കൈമാറി.
എക്സ്സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ നെബു.എ.സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു.പി.കെ, സിവിൽ എക്സ്സൈസ് ഓഫീസർ വിഷ്ണുരാജ്.കെ.എസ്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സുരഭി, ഡ്രൈവർ ശശി.പി.കെ എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.
പതിവ് പട്രോളിങ്ങിനിടയിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഷിയാസിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു വന്നതാണെന്ന് ബോധ്യമായത്.