Timely news thodupuzha

logo

കൈനൂര്‍ ചിറയിലെ വിദ്യാർത്ഥകളുടെ മുങ്ങി മരണം, മന്ത്രി കെ.രാജനും ജില്ലാ കളക്ടറും അന്തിമോപചാരം അര്‍പ്പിച്ചു

തൃശൂർ: കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയും കമ്മീഷണര്‍ അങ്കിത് അശോകനും അന്തിമോപചാരം അര്‍പ്പിച്ചു. സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കില്‍ പൊതുദര്‍ശനത്തിന് വെച്ച നിവേദ്കൃഷ്ണയുടെ മൃതദേഹത്തിലാണ് അന്തിമോപചാരം അര്‍പ്പിച്ചത്.

മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹത്തെ അനുഗമിച്ച് സെന്റ് തോമസ് കോളേജില്‍ എത്തിച്ചേരുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *