Timely news thodupuzha

logo

ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി വിവാഹത്തിന്റെ രണ്ടാം ദിവസം ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങി

ന്യൂഡല്‍ഹി: വിവാഹിതയായി രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ പിതാവ് അശോക് കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

ഗുരുഗ്രാമിലെ ബിലാസ്പൂരിലാണ് സംഭവം. തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കുമാറിന്റെ കുടുംബം പ്രീതിയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. കുമാറിന്റെ പരിചയക്കാരനായ മനീഷാണ് മഞ്ജുവെന്ന സ്ത്രീ മുഖേനെയാണ് ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുന്നത്.

പ്രീതിയെ വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ താൻ അവളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച് വസ്ത്രങ്ങളും നല്‍കിയതായി കുമാര്‍ പറ‍ഞ്ഞു. ജൂലൈ 26ന് മഞ്ജുവും പ്രീതിയും ജജ്ജാര്‍ കോടതിയിലെത്തി. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. രാത്രി വൈകുവോളം വീട്ടില്‍ ആഘോഷമുണ്ടായിരുന്നു. പക്ഷേ രാവിലെ പ്രീതിയെ കാണാതാവുക ആയിരുന്നുവെന്ന് കുമാര്‍ വിശദീകരിച്ചു.

പെണ്‍കുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവർ ആണെന്നായിരുന്നു മഞ്ജു പറഞ്ഞത്. മഞ്ജുവുമായി ബന്ധപ്പെട്ടെങ്കിലും കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രീതി, മഞ്ജു, മഞ്ജുവിന്റെ കൂട്ടാളിയായ പുരുഷന്‍ എന്നിവര്‍ക്കെതിരെ ബിലാസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ പണവും ആഭരണങ്ങളുമായിട്ടാണ് പ്രീതി കടന്നുക ളഞ്ഞതെന്ന് മനസിലായി. പ്രതികള ഉടന്‍ പിടികൂടുമെന്ന് പൈാലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *