ന്യൂഡൽഹി: ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാസയിൽ കുട്ടികളടക്കം കൊല്ലപ്പെടുന്നതും വൈദ്യൂതിയും വെള്ളവും തടസപ്പെടുത്തുന്നതും മനുഷ്യത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല, നിരപരാധികളായ ഇസ്രയേലുകാരെ ബന്ദിയാക്കിയതും കൊലപ്പെടുത്തിയ നീചപ്രവർത്തിയെ ന്യായീകരിക്കാനാവില്ല. അത് ക്രിമിനൽ കുറ്റമാണ്.
അതും അപലപിക്കപ്പേടേണ്ടതാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതേസമയം പലസ്തീൻ ജനതകൾക്ക് എല്ലാക്കാലവും കോൺഗ്രസ് നൽകിയിട്ടുള്ള പിന്തുണ ആവർത്തിക്കുന്നതായി കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.