Timely news thodupuzha

logo

വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം, ജാഗ്രത നിർദേശവുമായി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: വയനാട് ജില്ലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ(ഐ സി എം ആർ) അറിയിച്ചു.

ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ സി എം ആർ അറിയിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഈ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കു മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും അതേസമയം, കോഴിക്കോട് മരുതോങ്കരയിൽ നിപ ആൻറിബോഡി കണ്ടെത്തിയതായും ഐ സി എം ആർ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ സംവിധാനത്തിൻറെ ജാഗ്രതയും വവ്വാൽ നിരീക്ഷണം ശക്തമാക്കിയതുമാണ് നിപ സാന്നിധ്യം കണ്ടെത്താൻ കാരണമായത്. കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു.

42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കുമ്പോൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താൻ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *