ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്‌ത, എച്ച്‌ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നവംബർ 2 വരെയാണ് കസ്റ്റഡി. ഡൽഹി പട്യാല ഹൗസ് കോടതിയുടെതാണ് തീരുമാനം.
ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ ന്യൂസ്‌ക്ലിക്ക് ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും മറ്റും നടത്തിയ റെയ്‌ഡുകൾക്ക് ഒടുവിൽ ഒക്ടോബർ മൂന്നിനാണ് പ്രബീർപുർകായസ്‌തയെയും അമിത് ചക്രവർത്തിയെയും അറസ്‌റ്റ് ചെയ്‌തത്.
പോളിയോ ബാധിതനായി കടുത്ത ശാരീരികഅവശതകൾ നേരിടുന്ന വ്യക്തിയാണ് അമിത് ചക്രവർത്തി. പ്രബീർ പുർകായസ്‌തയ്‌ക്ക് 74 വയസായി. അറസ്‌റ്റിനുള്ള കാരണങ്ങൾ പോലും വിശദീകരിക്കാതെയാണ് ഇരുവരെയും ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചത്.