അഹമ്മഹാബാദ്: ഡിവിഷൻ ബൈഞ്ചിലെ സഹ ജഡ്ജിയോട് കയർത്തു സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ബിരേൻ വൈഷ്ണവാണ് കയർത്തു സംസാരിച്ചതിൽ മാപ്പ് ചോദിച്ചത്. കേസിൽ വിധി പറയുമ്പോൾ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച വനിത ജഡ്ജി ജസ്റ്റിസ് മൗന ഭട്ടിനോടാണ് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ക്ഷുഭിതനായത്. വാഗ്വാദത്തിനു ശേഷം അദ്ദേഹം എഴുന്നേറ്റ് പോയിരുന്നു. ചെവ്വാഴ്ച ദസറ അവധിക്കു ശേഷം ഇന്നലെ കോടതി ചേർന്നപ്പോഴാണ് ജസ്റ്റിസ് മൗനയുടെ സാന്നിധ്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.
വനിത ജഡ്ജിയോട് കയർത്തു സംസാരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി
