ന്യൂഡൽഹി: മെട്രൊയിൽ വീണ്ടും തമ്മിൽ തല്ല്. നല്ല തിരക്കായതിനാൽ പ്രായമേറിയ ആൾക്കാണ് മർദനമേറ്റത്. സംഭവത്തിൻറെ ദൃശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ഡൽഹി മെട്രോയിലേക്ക് സ്വാഗതമെന്ന’ അടിക്കുറുപ്പോടെ ദിശ ഷെരാവതെന്ന യുവതിയാണ് ഇസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. മുതിർന്ന ആളെ യുവാവ് മർദിക്കുന്ന ദൃശങ്ങളാണ് വീഡിയോയിൽ. ഇവർ തമ്മിലുണ്ടായ പ്രശ്നവും , പീന്നിട് സമീപത്തുള്ളവർ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. എന്നാൽ മർദന കാരണം വ്യക്തമല്ല.
ഡൽഹി മെട്രൊയിൽ തമ്മിൽ തല്ല്, പ്രായമേറിയ ആൾക്ക് മർദനമേറ്റു
