തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി പരിപാടികളുടെ ഭാഗമായി യൂണിയൻ വാങ്ങി നൽകുന്ന 15 ആംബുലൻസുകൾ സർക്കാരിന് കെെമാറി.
ആബുലൻസുകൾ കെെമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷനായി.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ വി.കെ.ഷീജ നന്ദിയും പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന കെ ജെ ,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു എന്നിവർ പങ്കെടുത്തു.