Timely news thodupuzha

logo

കളമശേരി സ്ഫോടനം; അന്വേഷണം ദുബായിലേക്ക്

കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസിൽ അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു. എൻ.ഐ.എ‍യാണ് ദുബായിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഡോമിനിക്ക് മാർട്ടിൻ ജോലി ചെയ്ത സ്ഥാപനത്തിലടക്കം വിശദമായ അന്വേഷണം നടത്താനാണ് നീക്കം.

18 വർഷത്തോളം നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡോമിനിക്കിൻറെ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്. വിദേശത്തു വച്ചാണ് ബോബ് നിർമ്മിക്കുന്നതെങ്ങനെയാണെന്ന് ഡോമിനിക് പഠിച്ചതെന്നാണ് വിവരം.

ഇൻറർനെറ്റിൽ തുടർച്ചായി ഇക്കാര്യത്തെ കുറിച്ച് തെരഞ്ഞിട്ടുണ്ട്. ബോബുണ്ടാക്കാനായി ഡൊമിനിക്കിനെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ, സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്.

ഡൊമിനിക്കിൻറെ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിൻറ് എൻഐഎ പരിശോധിച്ചു വരികയാണ്. കേസന്വേഷണം എൻഐഎ എറ്റെടുത്തേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ ആഭ്യന്തര വകുപ്പിൻറെ ഭാഗത്തു നിന്നും ഉണ്ടായേക്കുമെന്നാണ് വിവരം.

അതേസമയം, ഡൊമിനിക്കിനെ തെളിവെടുപ്പിനായി അത്താണിയിലെ വീട്ടിലെത്തിച്ചു. ഇവിടെ വച്ചാണ് ബോംബ് നിർമിച്ചതെന്ന് ഡൊമിനിക് മൊഴി നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *