ബ്യൂണസ് ഐറസ്: അര്‍ജന്റീനയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി ഫ്രീഡം അഡ്വാന്‍സ് സ്ഥാനാര്‍ഥി ജാവ്യര്‍ മിലെ വിജയിച്ചു. നവംബര്‍ 19നാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിലവിലെ സാമ്പത്തിക കാര്യ മന്ത്രിയും യൂണിയന്‍ ഫോര്‍ ദ ഹോം ലാന്റ് നേതാവ് സെര്‍ജിയോ മാസയെയാണ് ജാവ്യര്‍ മിലെ പരാജയപ്പെടുത്തിയത്.
ജാവ്യറിന് 56 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 44 ശതമാനം വോട്ടാണ് സെര്‍ജിയോ മാസയ്ക്ക് നേടാനായത്. അര്‍ജന്റീനക്കാര്‍ മറ്റൊരു പാത തെരഞ്ഞെടുത്തിരിക്കുന്നുവെന്ന് തോല്‍വിക്ക് ശേഷം മാസ പറഞ്ഞു.
സാമ്പത്തിക വിഗദ്ധനായ ജാവ്യര്‍ മിലെ സ്വതന്ത്ര വിപണി, സ്വകാര്യവത്കരണം തുടങ്ങിയ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ്. ട്രംപ് അടക്കമുള്ള നേതാക്കള്‍ പുതിയ പ്രസിഡന്റിനെ പ്രശംസിച്ച് രംഗത്തെത്തി.