കൊല്ലം: സംസ്ഥാന, ദേശീയ സ്‌കൂള്‍ കായിക മേളകളിലും സര്‍വകലാശാല മീറ്റുകളിലും തിളങ്ങിയ അത്‌ലറ്റ് ഓംകാര്‍ നാഥ്(25) പുനലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. രാത്രി പതിനൊന്ന് പതിനഞ്ചിനായിരുന്നു അപകടം. കേരള പൊലീസില്‍ ഹവില്‍ദാറായിരുന്നു.
പുനലൂര്‍ തൊളിക്കോട് സ്വദേശിയായ ഓംകാര്‍ തിരുവനന്തപുരം എസ്.പി ക്യാംപില്‍ ഹവില്‍ദാറായി ജോലി ചെയ്യുകയായിരുന്നു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഓംകാര്‍ നാഥിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.