Timely news thodupuzha

logo

കർഷകദ്രോഹവുമായി നവകേരള സദസ് …. പ്രതിഷേധവുമായി സി.പി.ഐ

ഇടുക്കിയിൽ 364 ഹെക്ടർ ഭൂമി റിസേർവ് വനമായി പ്രഖ്യാപിക്കാൻ സർക്കാർ നടപടി തുടങ്ങി ;സംസ്ഥാനത്തെ ഭരണാധികാരികൾ ഇതറിഞ്ഞില്ലേയെന്നു സിപിഐ നേതാവ് മാത്യു വർഗീസ്

ഇടുക്കി : അരിക്കാെമ്പന്റെ വിഹാരകേന്ദ്രമായിരുന്ന ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി (സംരക്ഷിത വനമേഖല) പ്രഖ്യാപിക്കാൻ സർക്കാർ നടപടി തുടങ്ങി. ‘ചിന്നക്കനാൽ റിസർവ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഉടുമ്പൻചോല താലൂക്കിലെ പാപ്പാത്തിച്ചോല, സൂര്യനെല്ലി പ്രദേശങ്ങളാണു റിസർവ് വനമായി പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച് സെപ്റ്റംബറിൽ വനംവകുപ്പ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അന്തിമ വിജ്ഞാപനം പിന്നീടിറങ്ങും.
ആനയിറങ്കൽ ജലാശയത്തിന്റെ വൃഷ്ടിപ്രദേശം കൂടി ഉൾപ്പെടുന്ന ഈ മേഖല കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ആവാസകേന്ദ്രമാണെന്നും ഇവിടത്തെ വനസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണു സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതെന്നുമാണു വനംവകുപ്പിന്റെ വാദം. റിസർവ് വനമാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ചില വ്യക്തികൾ കൈവശം വച്ചിരിക്കുന്നുവെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.എന്നാൽ‌, റിസർവ് വനമാക്കുന്ന നടപടികൾ വനംവകുപ്പ് അതീവ രഹസ്യമാക്കി വച്ചിരുന്നതായും ഇതിൽ ദുരൂഹതയുണ്ടെന്നും കർഷക സംഘടനകൾ ആരോപിച്ചു. റിസർവ് വനമാക്കിയാൽ, കൃഷിക്കായി ഈ പ്രദേശങ്ങളിൽ നിന്ന് വെള്ളമെടുക്കുന്ന കർഷകരെ ബാധിക്കും. ഈ പ്രദേശം, വഴിയായി ഉപയോഗിക്കുന്ന കർഷകരുമുണ്ട്. റിസർവ് വനമാകുമ്പോൾ വനനിയമങ്ങൾ പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ഇതിനിടെ സർക്കാരിനെതിരെ സിപിഐ നേതാവ് പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തി .ഇടുക്കി ജില്ലയിൽ എൽ .ഡി .എഫിലെ ഭിന്നത പരസ്യമായിരിക്കുകയാണ് .

ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്‌ടർ സ്ഥലം വനഭൂമിയാക്കാനുള്ള ഫോറസ്റ്റ് വകുപ്പിൻ്റെ ഒക്ടോബർ 27 ന്റെ അസാധാ രണ ഗസറ്റ് വിജ്ഞാപനം പിൻവലിക്കണമെന്ന് സിപി ഐ നേതാവും അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു.

ഇടുക്കി മുഴുവൻ വനമാക്കാനുള്ള ആഗോള പദ്ധതിയുടെ ഭാഗമായി ചിന്ന ക്കനാലിൽ ആന പാർക്കും, തേക്കടിയിൽ നിന്നും പട്ടണങ്ങളും ജനവാസമേഖലയു മായ ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ അണക്കര, വണ്ടൻമേട്, കരുണാ പുരം, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തമ്പാറ, ചിന്നക്കനാൽ-ദേവികുളം, മൂന്നാർ പഞ്ചായത്തുവഴി മറയൂർ എത്തീ തമിഴ്‌നാട്ടിലെ ചിന്നാർ എത്തുന്ന ആനത്താര നിർമ്മി ക്കണമെന്ന വനം, പരസ്ഥിതി വാദികളുടെയും ആവശ്യത്തിൻ്റെ ഭാഗം കൂടിയാണ് ഇപ്പോൾ ജനവാസമേഖലയായ റവന്യൂ ഭൂമി വനമാക്കി ഉത്തരവ് ഇറക്കിയിരിക്കുന്ന ത്. ഇതൊരു ദീർഘകാലപദ്ധതിയുടെ ഭാഗമാണ്.

ജില്ലയിൽ വ്യാപകമായി വന്യമൃഗങ്ങളെ കൃഷിയിടത്തിലും ജനവാസമേഖ ലയിലും സ്വൈര്യ വിഹാരം നടത്താൻ ഫോറസ്റ്റ് വകുപ്പ് അനുവദിച്ചിരിക്കുന്നതിന്റെ ദുരിതം ജനങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്തിരുന്ന് വനം-റവന്യൂ ഉന്നതഉദ്യോഗസ്ഥർ നടത്തുന്ന ഗൂഡാലോചന ജനകീയ ഭരണാധികാരികൾ അറിയുന്നുണ്ടോയെന്ന് അറിയാൻ താല്‌പര്യ മുണ്ടെന്ന് മാത്യു വർഗീസ് പറഞ്ഞു. ഈ ഉത്തരവ് നടപ്പാക്കാൻ ദേവികുളം ആർഡിഒ യെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവിനെക്കുറിച്ച് വനം മന്ത്രി നില പാട് വ്യക്തമാക്കണം. ചില ജനപ്രതിനിധികൾ ജനവാസമേഖലയല്ലെങ്കിൽ വനമാ ക്കുന്നതിനു കുഴപ്പമില്ലായെന്ന നിലപാടിൽ ഉരുണ്ടു കളിക്കുന്നു. ഇത് ജനവഞ്ചന യാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര വനനിയമം ഭേദഗതി ചെയ്‌തത് വനം വകുപ്പും കേരളത്തിലെ ഭരണാ ധികാരികളും അറിഞ്ഞില്ലേയെന്നും മാത്യൂ വർഗീസ് ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *