കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ പ്രിയ വർഗീസിന് തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്.
പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലാണ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. പ്രിയ വർഗീസിന്‍റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയി ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു.