കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം. നെടുമ്പാശ്ശേരി അത്താണി മുതൽ കാലടി മറ്റൂർ എം.സി റോഡ് വരെയുളള റോഡിലാണ് ഗതാഗതം സെപ്റ്റംബര്‍ 1, 2 തീയതികളിലാണ് നിയന്ത്രണം. കണ്ടെയ്നർ,
ചരക്ക് വാഹനങ്ങളും ഈ സമയത്ത് അനുവദിക്കില്ല. ഒന്നാം തീയതി വൈകുന്നേരം 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല.
രണ്ടാം തീയതി പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു