Timely news thodupuzha

logo

പുന്നമടക്കായലിന്‍റെ ജലരാജാവായി ‘കാട്ടിൽ തെക്കേതിൽ ചുണ്ടൻ’

ആലപ്പുഴ : 68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മത്സരിച്ചു. 

4.31 മിനിട്ട് സമയം കൊണ്ടാണ് കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി.

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ 4 ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ ഉണ്ടായിരുന്നത്.

രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും പിന്നീട് ഉച്ചയ്ക്ക് ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ഫൈനലും നടന്നിരുന്നു. നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *