പാരിസ്: വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ജീൻ ലൂക്ക ഗൊദാര്‍ദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ അന്ത്യം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു.
ബ്രത്‌ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.
1930 ല്‍ പാരീസില്‍ ജനിച്ച ഗൊദാര്‍ദ് 1953 മുതലാണ് സിനിമാരംഗത്തേക്ക എത്തുന്നത്. 1959ല്‍ ബ്രെത്ത്ലസ് എന്ന പ്രഥമ ഫീച്ചര്‍ സിനിമയിലൂടെ ഫ്രഞ്ച് സിനിമയിലേക്ക് പ്രവേശിച്ചു. ആ വര്‍ഷത്തെ ബെര്‍ലിംഗ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡയറക്ര്‍ക്കുള്ള പുരസ്‌കാരം ബ്രെത്ത്‌ലസിനായിരുന്നു.
വീക്കന്‍ഡ്, പാഷന്‍, വണ്‍ പ്ലസ് വണ്‍, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍ തുടങ്ങീ ചെറുസിനിമകള്‍ ഉള്‍പ്പെടെ 50 ഓളം സിനിമകള്‍ ഗൊദര്‍ദ് സംവിധാനം ചെയ്തിട്ടുണ്ട്. ഓരോസിനിമകള്‍ കഴിയുന്തോറും സിനിമയെ കൂടുതല്‍ നവീകരിച്ച ഗൊദാര്‍ദ് വേള്‍ഡ് ക്ലാസിക്ക് സിനിമകളുടെ തലതൊട്ടപ്പന്‍ കൂടിയാണ് .
ഗൊദാര്‍ദിന്‍റെ സിനിമകളില്‍ ഏറ്റവും വിപ്ലവകരമായി കരുതുന്നത് ആദ്യചിത്രം ബ്രെത്ത്ലസ് തന്നെയാണ്. കൈകളിലേന്തിയ ക്യാമറ, അര്‍ധഡോകുമെന്ററി ശൈലി, ക്യാമറയുടെ നേരേനോക്കിയുള്ള സംഭാഷണം, നഗര ചിത്രീകരണം, ജംപ്‌കട്ടുകൾ എന്നിങ്ങനെയുള്ള പുതുശൈലികളിലൂടെ സിനിമയെ കൂടുതല്‍ നവീകരിക്കുകയായിരുന്നു.