Timely news thodupuzha

logo

സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല

തൊടുപുഴ  :നഗരസഭ മാസ്റ്റർ പ്ലാനിന്റെ പേരിൽ നടപ്പാക്കൽ അസാധ്യമായ പദ്ധതി  കളുടെയും റോഡ് വികസനത്തിന്റെയും ഗ്രീൻ ബെൽറ്റിന്റെയും പേരിൽ നഗരവാസി കളുടെ നൂറുകണക്കിന് ഏക്കർ ഭൂമി മരവിപ്പിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞതായി  ട്രാക്ക്  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ഒരു വർഷത്തിനകം പുതിയ നോട്ടിഫിക്കേഷൻ വഴി പ്രസ്തുത പ്രതിസന്ധി ഒഴിവാക്കി നൽകാം എന്ന സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല . പറവൂർ നഗരസഭയിലേതുപോലെ നഗരസഭ മാസ്റ്റർ പ്ലാൻ താൽക്കാലികമായി മരവിപ്പിച്ച് അപാകതകൾ പരിഹരിച്ചു മാസ്റ്റർ പ്ലാൻ പുതുക്കണമെന്ന് ട്രാക്കിന്റെ ആവശ്യം നഗരസഭ തള്ളിക്കളയുകയായിരുന്നു . ഭൂമി മരവിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഒഴിവാ ക്കുന്നതിനും നഗരത്തിന്റെ സ്വാഭാവിക വികസനം തടയാതിരിക്കുന്നതിനും സഹായി ക്കുന്ന നിലപാടായിരുന്നു ട്രാക്ക് മുന്നോട്ടുവച്ചത് . എന്നാൽ നോട്ടിഫിക്കേഷന് മരവിപ്പി ക്കാതെ തന്നെ ചുരുങ്ങിയ സമയത്തിനകം പ്രശ്നപരിഹാരം ഉണ്ടാക്കും എന്ന പ്രഖ്യാപ നമാണ് നഗരസഭയുടെയും മുനിസിപ്പൽ ചെയർമാന്റെയും ഭാഗത്തു നിന്ന് ഉണ്ടായത് . പക്ഷേ പരാതികൾ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കുവാൻ നഗരസഭ ഒൻപത് മാസ ത്തോളം എടുത്തു . നഗരസഭയുടെ റിപ്പോർട്ട് ജില്ലാ നിങ് ഓഫീസിൽ സമർപ്പിച്ചിട്ട് മൂന്നു മാസത്തിനു ശേഷം അടുത്ത കാലത്താണ് സംസ്ഥാന പ്ലാനിങ് ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ചിട്ടുള്ളത് . സംസ്ഥാന പ്ലാനിങ്ങ് ഓഫീസ് എന്തെല്ലാം തടസവാദങ്ങൾ ഉന്നയിക്കും . എത്ര കാലം വെച്ചു താമസിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ല . കഴിഞ്ഞ കാലരീതി വെച്ചാണെങ്കിൽ ഇനിയും ഒരു വർഷം കൂടി പിന്നിട്ടാലും പുതിയ നോട്ടിഫി ക്കേഷൻ വരും എന്ന കാര്യത്തിൽ ഉറപ്പില്ല . ഇത് തൊടുപുഴ നഗരത്തിന്റെ സ്വാഭാവിക വികസനവും വ്യക്തികളുടെ വീട് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും തടസ്സ പ്പെടുത്തും . എട്ട് വർഷം മുമ്പ് ഇരുപത്തി ഏഴ് കോടി രൂപ ചെലവിൽ നിർമ്മിക്കുവാൻ പദ്ധതിയിട്ട് തൊടുപുഴ മുണ്ടേ കല്ലിലെ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കു വാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയെങ്കിലും നിലവിലെ മാസ്റ്റർ പ്ലാൻ നോട്ടിഫിക്കേ ഷൻ മൂലം നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ് . രണ്ടുവർഷത്തിനകം പൂർത്തിയാക്കാ മെന്ന് വ്യവസ്ഥയോടെ സർക്കാരുമായി കോൺട്രാക്ടർ കരാർ ഒപ്പിട്ടിട്ട് ഒരു വർഷം തിക യുകയാണ് . ഇനിയും നിർമ്മാണപ്രവർത്തനങ്ങളിൽ തടസം തുടർന്നാൽ കോൺട്രാക്ടർ കാറിൽ നിന്നും പിന്മാറും എന്നും അറിയുന്നു . ഇങ്ങനെ നിരവധിയായ വികസന പ്രവർത്തനങ്ങൾ തടസ്സങ്ങൾ മൂലം മുടങ്ങിക്കിടക്കുന്നു . നഗരസഭ അധികൃതർ ഈ വിഷ യത്തിൽ കക്ഷി രാഷ്ട്രീയം മറന്നു ഒന്നിച്ചുനിന്നു തുടർ ഇടപെടലുകൾ ശക്തിപ്പെടുത്തി യില്ലെങ്കിൽ നാട്ടുകാരുടെ ദുരിതം നീണ്ടുനിൽക്കും . സംസ്ഥാന പ്ലാനിങ് ഓഫീസറെ നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി വേഗത്തിൽ പ്രശ്നപരിഹാരം ഉണ്ടാ ക്കുവാൻ മുൻസിപ്പൽ കൗൺസിൽ തയ്യാറാകണം എന്നും ട്രാക്ക് ആവശ്യപ്പെട്ടു .
ട്രാക്ക് പ്രസിഡന്റ്  ജെയിംസ് .ടി .മാളിയേക്കൽ ,സെക്രട്ടറി സണ്ണി തെക്കേക്കര ,മുൻ പ്രസിഡന്റ് എം .സി .മാത്യു ,ട്രെഷറർ  എൻ .പി .പ്രഭാകരൻ , പി.എസ് . ഇസ്മയിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ  പങ്കെടുത്തു .

Leave a Comment

Your email address will not be published. Required fields are marked *