തൊടുപുഴ: വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഡി.എം.ഒ ഓഫിസ് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. സാം .വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. എവിന്‍, ട്രഷറര്‍ ഡോ. രശ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജോബിന്‍, ഡോ. അന്‍സല്‍, ഡോ. ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
നിലവില്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍ വെട്ടിക്കുറച്ചതിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി കെ.ജി.എം.ഒ.എ സമരരംഗത്താണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കി നടന്ന നിസ്സഹകരണ സമരത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും അതിനാല്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ് ധര്‍ണ നടത്തി
